jee

ന്യൂഡൽഹി: ജെ.ഇ.ഇ. മെയിൻ മാർച്ച് സെഷൻ ഫലം പ്രസിദ്ധീകരിച്ചു. 13 വിദ്യാർത്ഥികൾ 100 ശതമാനം വിജയം നേടി. 99.95 ശതമാനം മാർക്ക് നേടിയ സി. ശ്രീഹരിയാണ് കേരളത്തിൽ ഒന്നാമൻ.

ഫെബ്രുവരിയിലെ സെഷനിൽ ആറ് വിദ്യാർത്ഥികൾ നൂറ് ശതമാനം നേടിയിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലും പരീക്ഷയുണ്ട്. നാല് പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ നേടുന്ന ഉയർന്ന മാർക്കാണ് ദേശീയ തലത്തിൽ എൻജിനീയറിംഗ് പ്രവേശനത്തിന് പരിഗണിക്കുന്നത്.