
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി നേതാവും കേന്ദ്രസഹമന്ത്രിയുമായ രാംദാസ് അത്താവലെ രാഷ്ട്രപതിയെ കണ്ടു. അഴിമതി ആരോപണം നേരിടുന്ന ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖിനെതിരെ അന്വേഷണം വേണമെന്നും അത്താവലെ ആവശ്യപ്പെട്ടു.
വിഷയത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് ദേവന്ദ്രഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘം ഗവർണർ ഭഗത് സിംഗ് കോഷിയാരിയെയും കണ്ടിരുന്നു.
അഴിമതി ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിലായിരിക്കെ എൻ.സി.പി നേതാവ് സുപ്രിയ സുലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ കണ്ടു. എൻ.സി.പി നേതാവുകൂടിയായ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണമുയർന്നശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.