
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യക്തമായ സൂചനകളുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട്.
ഫെബ്രുവരി മുതൽ പ്രതിദിന കൊവിഡ് കേസുകളുയരുകയാണ്. രണ്ടാം തരംഗം 100 ദിവസം വരെ നീളും. ഏപ്രിൽ പകുതിയോടെ പാരമ്യത്തിലെത്തും.
രണ്ടാംതരംഗത്തിൽ 25 ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചേക്കാം. പ്രാദേശിക ലോക്ക്ഡൗണോ, നിയന്ത്രണങ്ങളോ ഫലപ്രദമാകില്ല. വ്യാപകമായ വാക്‌സിനേഷനാണ് വേണ്ടത്. സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും റിപ്പോർട്ട് പറയുന്നു.