covid

ന്യൂഡൽഹി: ഇരട്ട ജനിതകമാറ്റം വന്ന കൊവിഡ് മഹാരാഷ്ട്രയിൽ 206 സാമ്പിളുകളിൽ കണ്ടെത്തി. ഡൽഹിയിൽ 9 സാമ്പിളുകളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യമുള്ളതായാണ് റിപ്പോർട്ട്.

രാജ്യത്ത് കൊവിഡ് കേസുകളുയരുന്നത് ഇന്ത്യയുടെ വാക്സിൻ കയറ്റുമതിയെ ബാധിച്ചേക്കും. 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതിനാൽ ആഭ്യന്തര ആവശ്യത്തിനുള്ള ഡോസുകൾ ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയയ്ക്കില്ലെന്നും നിലവിലെ കരാറനുസരിച്ചുള്ളവ മാത്രമായിരിക്കും നൽകുകയെന്നുമാണ് റിപ്പോർട്ടുകൾ. ഇതുവരെ 80 രാജ്യങ്ങളിലായി 60.4 മില്യൺ വാക്‌സിൻ ഡോസുകൾ ഇന്ത്യ കയറ്റുമതി ചെയ്തു.