supream-court

ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് പൊതുവായ അഭിപ്രായപ്രകടനം നടത്തുന്നവരെ ക്രിമിനൽ കേസുകളിൽ കുടുക്കി അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് സുപ്രീംകോടതി. മേഘാലയയിലെ ഗോത്രവർഗക്കാരല്ലാത്തവർക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഷില്ലോംഗ് ടൈംസ് എഡിറ്റർ പെട്രീഷ്യ മുഖീമിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര ,​ എസ്. രവീന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന നീരീക്ഷണം. ജനാധിപത്യരാജ്യത്തിൽ അഭിപ്രായപ്രകടനം നടത്താൻ പൗരന് മൗലികാവകാശമുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും ഇഷ്ടമുള്ളിടത്ത് ജീവിക്കാനും അവകാശമുണ്ട്. പൊതുവായ അഭിപ്രായപ്രകടനം സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്താത്തിടത്തോളം അഭിപ്രായങ്ങളെ അടിച്ചമർത്തരുത്.