
ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദിനെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയമാക്കി. നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാംനാഥ് കൊവിന്ദിന്റെ മകനോട് ആരോഗ്യവിവരങ്ങൾ തിരക്കി.