12

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ജ‌ഡ്‌ജി ജസ്റ്റിസ് സുരിന്ദർ സിംഗ് നിജ്ജാർ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 71 വയസായിരുന്നു. 1949ൽ പഞ്ചാബിൽ ജനിച്ച നിജ്ജാറിന്റെ നിയമവിദ്യാഭ്യാസം ലണ്ടനിലായിരുന്നു. 1972ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയശേഷം 1975 മുതൽ അഭിഭാഷകനായി ലണ്ടനിൽ ജോലിനോക്കി. 1977ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ എൻറോൾ ചെയ്തു. കൊൽക്കത്ത,​ പഞ്ചാബ് ആൻഡ് ഹരിയാന,​ ബോംബെ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ച ശേഷം 2009 നവംബർ 17നാണ് സുപ്രീംകോടതി ജസ്റ്റിസായി നിയമിതനാകുന്നത്. 2014 ജൂൺ 6ന് വിരമിച്ചു. തുടർന്ന് വിവിധ ട്രൈബ്യൂണലുകളിൽ പ്രവർത്തിച്ചു.