
ന്യൂഡൽഹി: കേരളം അടക്കം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുമായും ഉപതിരഞ്ഞെടുപ്പുകളുമായും ബന്ധപ്പെട്ട് എക്‌സിറ്റ് പോൾ സർവേകൾ നടത്തി അച്ചടി, ദൃശ്യ, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾവഴി പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ഇന്ന് രാവിലെ 7 മണി മുതൽ ഏപ്രിൽ 29ന് രാത്രി 7.30വരെയാണ് എക്സിറ്റ് പോളുകൾക്ക് വിലക്ക്.