
ന്യൂഡൽഹി: നടി റിയാ ചക്രബർത്തി നൽകിയ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്ക സിംഗ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
ഇത്തരം പരാതികൾ പ്രോത്സാഹിപ്പിക്കാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സുശാന്ത് സിംഗിനെ ആത്മഹത്യയ്ക്കായി പ്രചരിപ്പിച്ചു, ഗൂഢാലോചന തുടങ്ങിയ ആരോപിച്ച സഹോദരിമാർക്ക് പങ്കുണ്ടെന്നാണ് റിയയുടെ ആരോപണം. മഹാരാഷ്ട്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.