
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലേഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലേഖയുടെ ആവശ്യം. ജാമ്യാപേക്ഷയെ എൻ.ഐ.എ എതിർത്തു. 2017 ഡിസംബർ 31ന് ഗൗതം നവലേഖ പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എൻ.ഐ.എ കേസ്.