
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ബെൽഗാം ലോക്‌സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എം.എൽ.എയും കർണാടക പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ മുതിർന്ന നേതാവ് സതീഷ് ജർക്കിഹോളിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി.
സുരേഷ് അംഗഡിയുടെ വിധവ മംഗളാ അംഗഡിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ലൈംഗികാരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച ബി.ജെ.പി നേതാവ് രമേശ് ജർക്കിഹോളിയുടെ സഹോദരനാണ് സതീഷ്. പഞ്ചസാര ബിസിനസുകാരായ ജർക്കിഹോളി സഹോദരൻമാരിൽ മൂന്നുപേർ ബി.ജെ.പിയിലും രണ്ടുപേർ കോൺഗ്രസിലുമാണ്.