sachin-covid

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബയിലെ വസതിയിൽ ഹോം ക്വാറൻറീനിലാണ്. നേരിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും കുടുംബത്തിലെ മറ്റെല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും ട്വിറ്ററിലൂടെ സച്ചിൻ അറിയിച്ചു.
റായ്പുരിൽ റോഡ് സേഫ്ടി വേൾഡ് ട്വന്റി ട്വന്റി ക്രിക്കറ്റ് സീരിസിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ മടങ്ങിയെത്തിയത്.