vaccine-

ന്യൂഡൽഹി: കൊവിഷീൽഡിന് പുറമെ രണ്ടാമതൊരു കൊവിഡ് പ്രതിരോധ വാക്സിൻ കൂടി ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്. 89 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന അമേരിക്കൻ നിർമ്മിത വാക്സിൻ കോവോവാക്‌സ് ഇന്ത്യയിൽ പരീക്ഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനവാല അറിയിച്ചു. ഈ വർഷം സെപ്തംബറോടെ രാജ്യത്ത് കോവോവാക്‌സ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആഫ്രിക്കൻ, യു.കെ വകഭേദങ്ങൾക്ക് ഈ വാക്‌സിൻ ഫലപ്രദമാണെന്നും പൂനവാല ട്വീറ്റ് ചെയ്തു. അമേരിക്കയിലെ നോവാവാക്‌സ് കമ്പനി നിർമ്മിച്ച വാക്‌സിന്റെ ഇന്ത്യൻ പങ്കാളിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.