
ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ. കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇത് മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു.
72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ.ടി.പി.സി.ആർ ഫലമാണ് വേണ്ടത്.
ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. കർണാടകയും സമാനമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.