
ന്യൂഡൽഹി: മൂന്ന് ദിവസം മുമ്പ് വെടിവയ്പ്പ് നടത്തി പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാംഗിൽ അംഗമായ കുൽദീപ് ഫസയാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.രോഹിണി സെക്ടർ 14ൽ കുൽദീപ് ഒളിവിൽ കഴിയുകയായിരുന്ന ഫ്‌ളാറ്റ് പൊലീസ് വളഞ്ഞതിന് ശേഷം വെടിയുതിർത്തു. കുൽദീപും പ്രത്യാക്രമണം നടത്തിയെങ്കിലും വെടിയേറ്റ് വീണു. ഉടൻ അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കുൽദീപിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.