
ന്യൂഡൽഹി: മിശ്രവിവാഹിതർക്ക് സംരക്ഷണമേകാൻ പുതിയ മാർഗരേഖ പുറത്തിറക്കി ഡൽഹി സർക്കാർ.
പരാതികൾ അറിയിക്കാൻ 24 മണിക്കൂർ ഹെൽപ്പലൈൻ, വീട്ടുകാരുടെ എതിർപ്പിനാൽ വിവാഹം കഴിക്കാനാകാത്തവരെ അല്ലെങ്കിൽ മിശ്രവിവാഹിതരെ താമസിപ്പിക്കാൻ പ്രത്യേക വീടുകൾ, പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുടെ സംരക്ഷണം എന്നിവയാണ് മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ. പൊലീസ് സൂപ്രണ്ട്,ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ തുടങ്ങിവരുൾപ്പെട്ട സമിതിയാകും സ്ഥിതിഗതികൾ വിലയിരുത്തുക.