
ന്യൂഡൽഹി : കമ്പൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ. രണ്ട് കാറ്റഗറികളിലുമായി ആകെ 552 ഉദ്യോഗാർത്ഥികൾ നിയമനത്തിന് അർഹത നേടി. upsc.gov.in വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് പരിശോധനയുണ്ടാകും. ആറു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. അല്ലാത്തപക്ഷം റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകും. ഫോൺ :011-23385271, 011-23381125
30ന് ബാംഗ്ളൂർ ഇന്റർസിറ്റി ഹൊസൂർ വഴിപോകില്ല
തിരുവനന്തപുരം: ഒാമല്ലൂർ മേഖലയിൽ റെയിൽപാതയിൽ ജോലി നടക്കുന്നതിനാൽ എറണാകുളത്തുനിന്ന് ബാംഗ്ളൂരിലേക്കുള്ള പകൽസമയ ഇന്റർസിറ്റി എക്സ്പ്രസ് 30ന് ധർമ്മപുരി,ഹൊസൂർ,കർമ്മലാരാം വഴി പോകില്ലെന്നും പകരം സേലത്തുനിന്ന് ജോലാർപേട്ട്, തിരുപ്പത്തൂർ,കൃഷ്ണരാജപുരം വഴിയായിരിക്കും പോകുകയെന്നും റെയിൽവേ അറിയിച്ചു.