delhi-covid-

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് സ്ഥിതി വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1800ലേറെ പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,000 കടന്നിട്ടുണ്ട്. സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും കൂടിയതായി റിപ്പോർട്ടുണ്ട്. ഡൽഹി സർക്കാരിന്റെ കൊവിഡ് ആപ്പ് പ്രകാരം ദേശീയ തലസ്ഥാനത്തെ പ്രധാന അഞ്ച് സ്വകാര്യ ആശുപത്രികളിൽ നാലിലും ഐ.സി.യുവിൽ വെന്റിലേറ്റർ പിന്തുണയുള്ള ബെഡുകൾ ഒഴിവില്ല. ഓഖ്‌ല, ഷാലിമാർബാഗ്, വസന്ത് കുഞ്ച് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ബെഡുകൾ ഒഴിവില്ലാത്തത്.
അതേസമയം സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായുള്ള 5,765 ബെഡുകളിൽ 4,301ഉം ഒഴിഞ്ഞുകിടക്കുകയാണ്.