
ന്യൂഡൽഹി: നേപ്പാൾ സേനയ്ക്ക് ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ സമ്മാനമായി നൽകി ഇന്ത്യൻ കരസേന. ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാഠ്മണ്ഡുവിലെ തൃഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ നേപ്പാൾ സേനാ ഉദ്യോഗസ്ഥർക്ക് വാക്സിൻ ഡോസുകൾ കൈമാറി. നേരത്തെ കേന്ദ്ര സർക്കാർ പത്തുലക്ഷം ഡോസ് വാക്സിൻ നേപ്പാളിന് നൽകിയിരുന്നു. അതിനിടെ ചൈന നേപ്പാളിന് 8 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ കൈമാറിയതായും റിപ്പോർട്ടുണ്ട്.