farmers

ന്യൂഡൽഹി: കർഷക സമരത്തിന് സമാനമായി, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി തൊഴിലാളി സംഘടനകൾ. ഏപ്രിൽ ഒന്നിന് രാജ്യവ്യാപകമായി തൊഴിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രതിഷേധിക്കും. ഈ സമരത്തിന് കിസാൻസഭ അടക്കമുള്ള കർഷകസംഘടനകൾ പിന്തുണയറിയിച്ചു.
തൊഴിൽ നിയമങ്ങൾക്കെതിരായും സ്വകാര്യവത്കരണത്തിനെതിരായും ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ജനങ്ങൾ വ്യാപകമായി പങ്കെടുക്കണമെന്ന് കിസാൻസഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.