farooq-abdullah

ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകാശ്‌മീർ മുൻമുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കത്തിൽവന്ന ഒമർ അബ്ദുള്ള അടക്കമുള്ള കുടുംബാംഗങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചു.

എത്രയും വേഗം ഫറൂഖ് അബ്ദുള്ള സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവ‌ർ ആശംസിച്ചു. 83 കാരനായ ഫറൂഖ് അബ്ദുള്ള മാർച്ച് ആദ്യം കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.