ramnath-kovind

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹി എയിംസിൽ ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡോക്ടർമാർക്ക് നന്ദിയെന്നും രാഷ്ട്രപതി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 26ന് രാവിലെയാണ് 75 കാരനായ രാഷ്ട്രപതിയെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം 27ന് വൈകിട്ടോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് ആദ്യം രാഷ്ട്രപതി കൊവിഡ് വാക്സിൻ എടുത്തിരുന്നു.