
ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി നാളെ മുതൽ kvsangathan.nic.in ലൂടെ അപേക്ഷിക്കാം. മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശനം ഏപ്രിൽ 8 മുതൽ ആരംഭിക്കും. നിലവിലുള്ള സീറ്റുകൾ അനുസരിച്ചാകും രണ്ടാംക്ലാസ് മുതലുള്ള പ്രവേശനം.
കെ.എ.എസ് സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കെ.എ.എസ് ഓഫീസർ ജൂനിയർ ടൈം സ്കെയിൽ ട്രെയിനി തസ്തികകളുടെ സ്ട്രീം 1, 2, 3 (കാറ്റഗറി നമ്പർ 186/19, 187/19, 188/19) ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 8, 9, 12, 13, 15 തീയതികളിൽ രാവിലെ 10.15 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, സാമൂഹികനീതി വകുപ്പിന്റെ 25.10.19 ലെ ജി.ഒ.(പി) നം 11/19 നമ്പർ ഉത്തരവ് പ്രകാരമുള്ള ഫിസിക്കൽ റിക്വയർമെന്റ് സർട്ടിഫിക്കറ്റ് (ജോബ് ഓറിയന്റഡ് ആൻഡ് ഫംഗ്ഷണാലിറ്റി സർട്ടിഫിക്കേഷൻ) എന്നിവ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുകയും അസൽ സഹിതം പി.എസ്.സി. ജില്ലാ ഓഫീസിലോ റീജിയണൽ ഓഫീസിലോ ഹാജരാകുകയും വേണം. ന്യൂനതാരഹിത സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഏപ്രിൽ 17 വരെ സമയം നീട്ടി നൽകും. ഫോൺ : 0471 2546448
പെൻഷൻ/ഫാമിലി പെൻഷൻ - മസ്റ്ററിംഗ്
കേരളസർവകലാശാലയിൽ നിന്ന് പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർക്കായുളള മസ്റ്ററിംഗ് ഏപ്രിൽ 3 മുതൽ മേയ് 15 വരെയാണ്. ഇതിനായി പെൻഷൻകാർക്ക് ജീവൻപ്രമാൺ പോർട്ടൽ വഴി ഓൺലൈനായോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം - 34 വിലാസത്തിൽ തപാൽ മാർഗം അയച്ചോ നേരിട്ടു ഹാജരായോ മസ്റ്റർ ചെയ്യാം. ഇതിനോടൊപ്പം 2021 - 22 സാമ്പത്തിക വർഷത്തെ ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് കൂടി നൽകണം.
ജീവൻ പ്രമാൺ സംവിധാനം വഴി പെൻഷൻകാർക്ക് പി.പി.ഒ. നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്/അക്ഷയ/ജനസേവന കേന്ദ്രങ്ങളിൽ നിന്നും ഓൺലൈനായി മസ്റ്റർ ചെയ്യാം.
നേരിട്ട് മസ്റ്റർ ചെയ്യുന്നവർ ചുവടെ കൊടുത്തിട്ടുളള തീയതികളിൽ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം.
പി.പി.ഒ. നമ്പർ 1 മുതൽ 1654 വരെ - ഏപ്രിൽ 3 മുതൽ 9 വരെ
പി.പി.ഒ. നമ്പർ 1655 മുതൽ 2357 വരെ - 12 മുതൽ 17 വരെ
പി.പി.ഒ. നമ്പർ 2358 മുതൽ 2946 വരെ - 19 മുതൽ 24 വരെ
പി.പി.ഒ. നമ്പർ 2947 മുതൽ 3504 വരെ - 26 മുതൽ മേയ് 1 വരെ
പി.പി.ഒ. നമ്പർ 3505 മുതൽ 4038 വരെ - 3 മുതൽ 8 വരെ
പി.പി.ഒ. നമ്പർ 4039 മുതൽ 4373 വരെ - മേയ് 9 മുതൽ 15 വരെ