ന്യൂഡൽഹി :പാൻ - ആധാർ കാർഡുകൾ ബന്ധിപ്പിക്കാൻ നീട്ടിനൽകിയ സമയപരിധി ഇന്ന് (31) അവസാനിക്കും. ഇനിയും ചെയ്യാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും കഴിയില്ല.അടുത്ത ഘട്ടത്തിൽ പാൻ കാർഡ് റദ്ദാക്കും. ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ സംവിധാനം കൊണ്ടുവന്നത്.