
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും അസാമിലും നാളെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം സമാപിച്ചു. പശ്ചിമ ബംഗാളിൽ നാല് സംസ്ഥാനങ്ങളിലെ 30 സീറ്റുകളിൽ 171 സ്ഥാനാർത്ഥികളും അസാമിൽ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിൽ 345 പേരും ജനവിധി തേടും. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയും ബി.ജെ.പിയിൽ ചേർന്ന പഴയ അനുയായി സുവേന്ദു അധികാരിയും കൊമ്പുകോർക്കുന്ന ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ നന്ദിഗ്രാമാണ് രണ്ടാം ഘട്ടത്തിലെ ഹൈലൈറ്റ്.