airport

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ നിർദ്ദേശിച്ചു.

വിമാനത്താവളങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ച കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 15 ആഭ്യന്തര യാത്രക്കാരെ വിലക്കിയിരുന്നു.