hdd

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ദേവഗൗഡയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ആരോഗ്യവിവരങ്ങൾ തിരക്കി. എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.