
ന്യൂഡൽഹി: മഹാരാഷ്ട്ര, കർണാടക, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ 79.30 ശതമാനവുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ. 61 ശതമാനം.
രാജ്യത്തെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 5,52,566 ആയി ഉയർന്നു. ഇത് ആകെ രോഗബാധിതരുടെ 4.55 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 27,918 കേസുകളും മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഡിൽ മൂവായിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ 6.30 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി. 45 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്‌സിൻ നൽകി തുടങ്ങും.