punjabi-ladies-in-bus

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് പിന്നാലെ പഞ്ചാബിലും ഇന്ന് മുതൽ (ഏപ്രിൽ 1) സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തെ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് മാർച്ച് അഞ്ചിനാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിധാൻ സഭയിൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.31 കോടി വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.