food

ന്യൂഡൽഹി: ആഗോള ബ്രാൻഡുകളെ സൃഷ്‌ടിക്കാനും തൊഴിലവസരങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ട് ഭക്ഷ്യസംസ്‌കരണ മേഖലയ്‌ക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി 10,900 കോടി രൂപ വകയിരുത്തും.

തിരഞ്ഞെടുത്ത ഇന്ത്യൻ ഭക്ഷ്യസംസ്‌കരണ ഉത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താൻ സഹായിക്കുകയാണ് ഇൻസെന്റീവ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റെഡി ടു കുക്ക്, സംസ്‌കരിച്ച പഴം, പച്ചക്കറി, സമുദ്രോൽപന്ന വിഭവങ്ങൾ, മോസറെല്ലാ ചീസ്, മുട്ട, മാംസം തുടങ്ങിയവയ്ക്ക് ആനുകൂല്യം ലഭിക്കും. ഇതുവഴി 33,494 കോടി രൂപയുടെ ഉത്പാദനവും 2026-27നുള്ളിൽ 2.5ലക്ഷം പേർക്ക് തൊഴിലും ലക്ഷ്യമിടുന്നതായി കേന്ദ്രം അറിയിച്ചു.