ന്യൂഡൽഹി: തുടർച്ചയായ വില വർദ്ധനയ്‌ക്കു ശേഷം പാചകവാതക സിലിണ്ടറിന് പത്തു രൂപ കുറച്ചു. പുതുക്കിയ വില ഇന്നു നിലവിൽ വരും. നവംബറിനും ഫെബ്രുവരിക്കും ഇടയിൽ സിലിണ്ടറിന് 125 രൂപ കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ വ്യത്യാസമാണ് ഇപ്പോൾ പ്രതിഫലിക്കുന്നത്.