
ന്യൂഡൽഹി: പാൻ - ആധാർ കാർഡുകൾ ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്നലെ സമയപരിധി അവസാനിക്കാനിരിക്കെ കൊവിഡ് കണക്കിലെടുത്ത് അധികസമയം അനുവദിക്കുകയായിരുന്നു. ജൂൺ 30ന് മുൻപ് ഇവ ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും