ganolsavam
ഏലൂർ ദേശീയ വായനശാലയിൽ നടന്ന ജനകീയ ഗാനോത്സവം

ഏലൂർ: ദേശീയ വായനശാലയിൽ നടന്ന ജനകീയ ഗാനോത്സവം വേറിട്ട അനുഭവമായി. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർ , പ്രവാസികൾ, പൊലീസ് , ജനപ്രതിനിധികളായിരുന്നവർ , ആതുരസേവന രംഗത്തുള്ളവർ, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മാസം തോറും ഈ കൂട്ടായ്മ തുടരുമെന്നും അത് പ്രയോജനപ്പെടുത്തണമെന്നും സംഘാടകരായ അനിരുദ്ധൻ പി.എസ് , രാധാകൃഷ്ണൻ , സലിം ,ജോബ് , ജോസി എന്നിവർ പറഞ്ഞു.