cleaning
പെരിയാറിൻ്റെ കൈവഴിയായ കണ്ണങ്കേരി കുളിക്കടവ് മഞ്ഞുമ്മൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ഏലൂർ: പെരിയാറിന്റെ കൈവഴിയിലും കുളിക്കടവിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അമ്പതോളം യുവാക്കൾ ചേർന്ന് ശുചീകരിച്ചു. മഞ്ഞുമ്മൽ കോട്ടക്കുന്ന് പ്രദേശവാസികൾ ഉപയോഗിക്കുന്ന കണ്ണങ്കേരി കുളക്കടവാണ് യുവജന കൂട്ടായ്മ വൃത്തിയാക്കിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ പി.എ.രാജീവിന്റെ നിർദ്ദേശപ്രകാരം റോണീഷ് ആന്റണി, എനോഷ് ജോൺസൺ, സെബാസ്റ്റ്യൻ, അരുൺ സേവ്യർ ,എൻ .എഫ് രമേഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.