
കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ ഒമ്പതിന് അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടായിരുന്നു ചർച്ച.
തുടർന്ന് സുരേന്ദ്രൻ ചെല്ലാനം സന്ദർശിച്ചു. ബി.ടി.എച്ചിൽ നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരുന്ന ക്രൈസ്തവ നേതാക്കളെ സുരേന്ദ്രൻ സ്വീകരിക്കും. എറണാകുളം ഗംഗോത്രി ഹാളിൽ വിദ്യാർത്ഥി യുവജനങ്ങളുമായും കൊച്ചിയിലെ പൗരപ്രമുഖരുമായും ബി.ടി.എച്ചിൽ കൂടിക്കാഴ്ച്ച നടത്തും. നാലുമണിക്ക് മുവ്വാറ്റുപുഴയിൽ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങും. സ്വീകരണ സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.