ഏലൂർ: കൊവിഡ് മഹാമാരി മൂലം വിദ്യാലയങ്ങളിലേക്ക് വരാൻ സാധിക്കാതെ വീടുകളിൽ കഴിയുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാൻ 'ജ്യോതിസ് ' വായനപോഷണ പരിപാടി നടപ്പിലാക്കുകയാണ് ഫാക്ട് ഈസ്റ്റേൺ സ്കൂൾ. ഇതിനു വേണ്ടി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ വായന കാർഡുകൾ തയ്യാറാക്കിക്കഴിഞ്ഞു. കണക്കിലെ കളികൾ ഉൾപ്പെടുത്തി ഗണിത കാർഡുകളും ഉണ്ട്. അദ്ധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഭവന സന്ദർശനം നടത്തുന്നത്. ഹെഡ്മിസ്ട്രസ് ഷക്കീലാബീവി.എം.എസ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.വിദ്യ, അദ്ധ്യാപകരായ ഉണ്ണികൃഷ്ണൻ.എസ്, യൂസഫലി.ടി.പി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.