കോലഞ്ചേരി: ലോക്ക് ഡൗൺ ആതിരയെ വരയുടെ കലാകാരിയാക്കി. ഇപ്പോൾ ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്. ടൈപ്പോഗ്രാഫിക്ക് എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്. ഏഴ് ലോകാത്ഭുതങ്ങളെ അവയുടെ പേരെഴുതി വരച്ചതാണ് നേട്ടത്തിന് പിന്നിൽ.കഴിഞ്ഞ ലോക്ക് ഡൗണിലാണ് പുത്തൻകുരിശ് പുറ്റുമാനൂർ മോളത്ത് സുരേഷ് ബാബു, ഉഷ ദമ്പതികളുടെ ഏക മകൾ ആതിര വര തുടങ്ങിയത്. കൂട്ടുകാർക്ക് അവരുടെ ചിത്രം വരച്ചു കൊടുത്താണ് തുടക്കം. പെൻസിൽ ഡ്രോയിംഗിന്റെ ബാലപാഠങ്ങൾ പഠിക്കാൻ യു ട്യൂബ് തപ്പുന്നതിനിടെയാണ് വാക്കുകൾ കൊണ്ട് ചിത്രം വരക്കുന്ന ടൈപ്പോഗ്രാഫിക്കിനെ കുറിച്ചറിയുന്നത്. പിന്നീട് അതേക്കുറിച്ച് സ്വമേധയ നടത്തിയ പരിശ്രമമാണ് ഏഴ് ലോകാത്ഭുതങ്ങൾ ടൈപ്പോഗ്രാഫിക്കിൽ ചെയ്യാൻ പ്രചോദനമായത്. സാധാരണ എഴുതുന്ന ജെൽ പേനയാണ് ഉപയോഗിക്കുന്നത്. ചെറിയ ഔട്ട്ലൈൻ പെൻസിൽ ഉപയോഗിച്ച വരച്ച ശേഷമാണ് പേന കൊണ്ട് ചിത്രം പൂർത്തിയാക്കുന്നത്. മൂന്ന് ദിവസത്തെ പ്രയത്നഫലമാണ് റെക്കോഡിലേക്കെത്തിയത്. ഫെബ്രുവരിയിലാണ് റെക്കോഡിനായി സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് റെക്കോഡ് ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്. ബി.ബി.എ ബിരുദധാരിയായ ആതിര. ടാലിയിൽ പ്രവീണ്യം നേടാനുള്ള പരിശീലനത്തിലാണിപ്പോൾ.