1
കടൽഭിത്തിക്കായി വിഫോർ പീപ്പിൾ പാർട്ടി ചെല്ലാനത്ത് നടത്തിയ സമരം

പള്ളുരുത്തി: ചെല്ലാനത്ത് കടൽഭിത്തി നിർമ്മിക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിഫോർ പീപ്പിൾ പാർട്ടി പ്രവർത്തകർ സമരം നടത്തി. ചെല്ലാനം ഫിഷിംഗ് ഹാർബറിൽ നിന്നാരംഭിച്ച മാർച്ച് മാളികപറമ്പിൽ സമാപിച്ചു. ജിയോ ടൂബ് തന്ത്രം നടത്തി മന്ത്രിമാരും എം.എൽ. എ മാരും കുറെ പണം ധൂർത്ത് നടത്തിയതല്ലാതെ യാതൊരു വിധ പ്രർത്തനങ്ങളും ഇവിടെ നടന്നിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. നിപുൺ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഓസ്റ്റിൻബ്രൂസ്, വിജേഷ്, സജിമുത്തേരിൽ, ആന്റോജി ചെല്ലാനം, കെ.ബി.ജോൺ, റിനു തുടങ്ങിയവർ സംബന്ധിച്ചു.