കിഴക്കമ്പലം: കാരുകുളം മേച്ചേരിമുകൾ ശ്രീ ഭദ്റകാളീ ക്ഷേത്രത്തിന്റെ പ്രവേശന കവാടം ജില്ലാ പഞ്ചായത്തംഗം പി.എം.നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മേരി ഏലിയാസ് അദ്ധ്യക്ഷയായി. ദേവസ്വം ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജു നിർവഹിച്ചു.

ക്ഷേത്രം പ്രസിഡന്റ് പി.ഡി.സുരേന്ദ്രൻ, സെക്രട്ടറി പി.എച്ച്. വിഭു എന്നിവരും ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു. ട്വന്റി 20 യാണ് കവാടം നിർമ്മിച്ചു നൽകിയത്.