കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വിദ്യാർത്ഥികൾ കോലഞ്ചേരി ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം ശുചിയാക്കി. ഉപയോഗം കുറഞ്ഞതോടെ പൊടിപിടിച്ച് ചെളി നിറഞ്ഞ കെട്ടിടം ശുചീകരിച്ച് കുട്ടികൾ പെയിന്റടിച്ചു. വൊളണ്ടിയർമാരായ ആർതർ, കൃഷ്ണപ്രസാദ്, അനന്തൻ, അമേഷ് എൽദോസ്, അഷ് വിൻ ഗോഡ്വിൻ, അക്ഷയ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.