1
ഫോർട്ടുകൊച്ചിയിൽ നടന്ന ഉപവാസ സമരം പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ട്കൊച്ചി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കണമെന്നാവശ്യപ്പെട്ട് മഹാത്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരം നടത്തി.ചെയർമാൻ ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്തു. സി.ഇ.സിയാദ് അദ്ധ്യക്ഷത വഹിച്ചു. ഇ.എ.ഹാരീസ്, സുനിത ഷെമീർ, ഷൈദ അബു, ജാസ്മിൻ റഫീക്ക് തുടങ്ങിയവർ സംബന്ധിച്ചു.