അങ്കമാലി: പി.എസ്.സിയുടെ പേരിൽ അക്രമം നടത്തുന്ന യു.ഡി.എഫിന്റെ യുവജനവിരുദ്ധ സമരാഭാസങ്ങൾക്കെതിരെ കള്ളം പറയുന്ന പ്രതിപക്ഷം സത്യം പറയുന്ന പി.എസ്.സി കണക്കുകൾ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. യുവജന സംഗമം ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് സെബി ജോസ് അദ്ധ്യക്ഷത വഹിച്ചു. പി.എ അനീഷ്, രജീഷ് പി.ആർ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ഡെന്നീസ് ദേവസികുട്ടി എന്നിവർ സംസാരിച്ചു.