gas

കൊച്ചി: പാചകവാതകമടക്കമുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കൾ ഇന്ന് രാവിലെ 11ന് എറണാകുളം പനമ്പള്ളി നഗറിലെ ഐ.ഒ.സി ഓഫീസിന് മുമ്പിൽ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയുമായി പ്രതിഷേധിക്കും.

സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ നൂറോളം പേർ തല മുണ്ഡനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജി. ജയപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാചകവാതകത്തിൽ മാത്രം ഹോട്ടലുകൾക്ക് ദിവസം 1500 രൂപയുടെ അധിക ബാദ്ധ്യതയുണ്ട്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണിത്. പെട്രോളും ഡീസലും ജി.എസ്.ടി യിൽ ഉൾപ്പെടുത്തി നികുതിഭാരം കുറയ്ക്കുക, വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാന ജനറൽ സെക്രട്ടറി തലമുണ്ഡനം ചെയ്ത് സമരം ഉദ്ഘാടനം ചെയ്യും.