vyapary
വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര പഞ്ചായത്ത് തല വാർഷി പൊതുയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര പഞ്ചായത്ത് തല വാർഷിക പൊതുയോഗം നടത്തി.മഞ്ഞപ്ര ഫാസ് ഹാളിൽ നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജോസ്‌കാവുങ്ങ അദ്ധ്യക്ഷത വഹിച്ചു. ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെ അങ്കമാലി മേഖല സെക്രട്ടറി സി.പി ജോൺസൻ ആദരിച്ചു. സമിതി സെക്രട്ടറി എം.വി തരിയച്ചൻ,ഡേവീസ് പാത്താടൻ ,ഫാദർ തങ്കച്ചൻ അരീക്കൽ ,സിജു ഈരാളി ,ഐ പി ജേക്കബ്ബ് ,ടി പി വേണു, ദേവസിമാടൻ,സി.ജെ.തോമസ്,സാജുപോരോത്താൻ എന്നിവർ സംസാരിച്ചു.