കളമശേരി: കുസാറ്റിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സിസിസ്) ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചു 'ശാസ്ത്രദിനം കർഷകയ്‌ക്കൊപ്പം' എന്ന പരിപാടി സംഘടിപ്പിച്ചു. മട്ടുപ്പാവുകൃഷിയിൽ 2020 ലെ സംസ്ഥാന കർഷക പുരസ്‌കാരം നേടിയ സുൽഫത് മൊയ്തീനുമായി അഭിമുഖവും, പൊതുജനങ്ങൾക്കായി ഗൂഗിൾ മീറ്റ് വഴി സംവാദവും നടന്നു. വെർച്വൽ ആയി അവരുടെ കൃഷിയിടങ്ങൾ കാണാനുള്ള അവസരമൊരുക്കിയതിനോടൊപ്പം, മട്ടുപ്പാവുകൃഷിയുടെ ശാസ്ത്രീയവശങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്ക് സുൽഫത്ത് മറുപടിയും നൽകി. സിസിസ് ഡയറക്ടർ ബേബി ചക്രപാണി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അബേഷ് രഘുവരൻ, ഗോപകുമാർ.പി.നായർ എന്നിവർ നേതൃത്വം നൽകി.