കുറുപ്പംപടി:എം.കെ.എസ്.പി.ബി എറണാകുളം ഈസ്റ്റ്റ്റ് ഫെഡറേഷന്റെയും തൃശൂർ കിലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൂവപ്പടി ബ്ലോക്കിൽ ട്രാക്ടർ പരിശീലനം ആരംഭിച്ചു. ഒക്കൽപഞ്ചായത്ത് പ്രസിഡന്റ് മനോജ് പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു . സ്ത്രീകളെ യന്ത്രവൽകൃത കൃഷിരീതികളിൽ ഇതിൽ പരിശീലനം നൽകി കൂടുതൽ തൊഴിലവസരം കണ്ടെത്തുവാൻ ഇത്തരം പരിശീലന പരിപാടികൾ ഉപകരിക്കുമെന്നും പരിശീലനം പൂർത്തിയായവർ നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും ഒരു ജോലിസാധ്യത കൂടിയാണ് ഇത് എന്നും അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ജെ ബാബു ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം കെ രാജേഷ് ,അജിത്കുമാർ ,അംബിക മുരളീധരൻ ,ലതാഞ്ജലി മുരുകൻ , ഒക്കൽഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബിബിത എന്നിവർ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് സലീം പദ്ധതി വിശദീകരിച്ചു.