പറവൂർ: കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, മുഖ്യപ്രഭാഷണം നടത്തി. വി.ഡി. സതീശൻ എം.എൽ.എ, അഡ്വ. അബ്ദുൾ റഷീദ്, രാജീവ് മെച്ചേരി എന്നിവ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.