മൂവാറ്റുപുഴ: അമച്ച്വർ മൂവി മേക്കേഴ്‌സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് നടത്തിയ ഷോർട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററിൽ നടന്നു. സീരിയൽ താരം ബിനിൽ മുഖ്യാതിഥിയായി. യു.കെ. ഉണ്ണി സമ്മാനം വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ഏയ്ഞ്ചൽ വർഗ്ഗീസ് (പ്രസിഡന്റ് ) , ആർ. വിജയൻ( ജനറൽ സെക്രട്ടറി) അശ്വതി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.