പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടേയും ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപ്ലവഗായിക പി.കെ. മേദിനിക്ക് സ്വീകരണം നൽകി. പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി സ്മാരക സഹകരണ ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് കർഷക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എം.എസ്. രതീഷ്, എൻ.ആർ. സുധാകരൻ, ശാന്തിദേവി, സി.പി. ജയൻ തുടങ്ങിയവർ സംസാരിച്ചു. കെടാമംഗലം പാട്ടുമാടത്തിന്റെ ഗായകർ സംഘഗാനങ്ങൾ ആലപിച്ചു. വിവിധ സംഘടനകളും വ്യക്തികളും പി.കെ. മേദിനിയെ ആദരിച്ചു.