അങ്കമാലി: ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ട് 5 ന് നടക്കുന്ന ഫുട്‌ബോൾ മാച്ച് പ്രശസ്ത സിനിമാതാരം സി.കെ. വിനീത് കിക്ക് ഒഫ് ചെയ്യും. റോജി എം. ജോൺ എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഫുട്‌ബോൾ കോർട്ടും, വോളിബോൾ കോർട്ടും നിർമ്മിച്ചിട്ടുള്ളത്.